---
title: "കോഴിക്കോട് ബീച്ചിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ട് പേർ കസ്റ്റഡിയിൽ"
english_title: "Attempt to kidnap child at Kozhikode beach; Two people in custody"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293006/Attempt to kidnap child at Kozhikode beach; Two people in custody"
published_at: "2025-05-29T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683872b761be0_IMG-20250529-WA0288.jpg"
keywords: []
---

# കോഴിക്കോട് ബീച്ചിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ട് പേർ കസ്റ്റഡിയിൽ

> **Lead Summary:** കോഴിക്കോട്: കോഴിക്കോട്: കോഴിക്കോട് പുതിയകടവ് ബീച്ചിന് സമീപം കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബേപ്പൂർ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനായ ഏഴ് വയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ചാക്കില്‍ കയറ്റി കുട്ടിയെ കൊണ്ടുപോകാനായിരുന്നു ശ്രമമെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ കുട്ടികള്‍ പറഞ്ഞു.സംഭവത്തില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച രണ്ട് ഇതര സംസ്ഥാനക്കാരെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഇതരസംസ്ഥാനക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് പോലീസിന്റെ പിടിയിലായത്. വീടിന് തൊട്ടടുത്ത് നിന്ന് സംസാരിക്കുമ്പോൾ ഏഴ് വയസ്സുകാരനെ പിടിച്ചുപൊക്കിയെടുത്ത് ചാക്കില്‍ കയറ്റാന്‍ നോക്കിയതായും ഇത് കണ്ടുനില്‍ക്കുകയായിരുന്ന തങ്ങള്‍ ബഹളമുണ്ടാക്കിയതോടെ കുട്ടിയെ താഴെയിട്ട് ഓടിയതായും ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞു.

## Article Content

കോഴിക്കോട്: കോഴിക്കോട്: കോഴിക്കോട് പുതിയകടവ് ബീച്ചിന് സമീപം കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബേപ്പൂർ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനായ ഏഴ് വയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ചാക്കില്‍ കയറ്റി കുട്ടിയെ കൊണ്ടുപോകാനായിരുന്നു ശ്രമമെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ കുട്ടികള്‍ പറഞ്ഞു.സംഭവത്തില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച രണ്ട് ഇതര സംസ്ഥാനക്കാരെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഇതരസംസ്ഥാനക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് പോലീസിന്റെ പിടിയിലായത്. വീടിന് തൊട്ടടുത്ത് നിന്ന് സംസാരിക്കുമ്പോൾ ഏഴ് വയസ്സുകാരനെ പിടിച്ചുപൊക്കിയെടുത്ത് ചാക്കില്‍ കയറ്റാന്‍ നോക്കിയതായും ഇത് കണ്ടുനില്‍ക്കുകയായിരുന്ന തങ്ങള്‍ ബഹളമുണ്ടാക്കിയതോടെ കുട്ടിയെ താഴെയിട്ട് ഓടിയതായും ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293006/Attempt to kidnap child at Kozhikode beach; Two people in custody)